പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻെറ തിരുവനന്തപുരം മൃഗശാല ആശുപത്രിയിലെ ആവശ്യത്തിലേക്കായി മെഡിസിൻ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മൃഗശാല ഉദ്യോഗസ്ഥർക്ക് ഏപ്രിൽ മാസം 3 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനായി 5 വർഷത്തിൽ താഴെ പഴക്കമുള്ള ഇന്നോവ വാഹനം സർക്കാർ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ കാർ പാർക്കിംഗ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 4 ഇ-ടോയ്ലറ്റുകളുടെയും, മൃഗശാലയ്ക്കകത്തു സ്ഥാപിച്ചിട്ടുള്ള ഒരു സ്മാർട്ട് ഷീ ടോയ്ലറ്റിന്റെയും, തൃശൂർ മൃഗശാലയിലെ 2 ഇ-ടോയ്ലറ്റുകളുടെയും, വയനാട് കുങ്കിച്ചിറ മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇ-ടോയ്ലറ്റുകളുടെയും റീവാമ്പ് നടത്തി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം 01/04/2026 മുതൽ 31/03/2027 വരെ നടത്തുന്നതിനായി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം (സർവീസിംഗ്) നടത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

ആക്സസബിലിറ്റി സ്റ്റേറ്റ്മെന്റ്

ആക്സസബിലിറ്റി സ്റ്റേറ്റ്മെന്റ്


വെബ് സൈറ്റിൽ പ്രവേശിക്കാൻ ഉപയോഗിയ്ക്കുന്ന ഉപകരണമോ, സാങ്കേതിക വിദ്യയോ, കഴിവോ എന്തുതന്നെയായാലും മ്യൂസിയം മൃ​ഗശാലാ വകുപ്പിന്റെ വെബ്സൈറ്റ് എല്ലാ ഉപയോക്താക്കൾക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പാക്കാൻ മ്യൂസിയം മൃ​ഗശാലാ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. സന്ദർശകർക്ക് പരമാവധി പ്രവേശനക്ഷമതയും ഉപയോഗക്ഷമതയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തത്ഫലമായി, മൊബൈൽ ഉപകരണങ്ങൾ, വാപ്പ് ഫോണുകൾ, PDA-കൾ എന്നിങ്ങനെയുള്ള വിവിധ ഉപകരണങ്ങളിൽ നിന്ന് ഈ വെബ്സൈറ്റ് കാണാൻ കഴിയും. ഈ വെബ്സൈറ്റിലെ എല്ലാ വിവരങ്ങളും ഭിന്ന ശേഷിയുള്ളവർക്ക് പ്രാപ്യമാകുന്നു എന്ന് ഉറപ്പാക്കാൻ മ്യൂസിയം മൃ​ഗശാലാ വകുപ്പ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ദൃശ്യപരമായി ഭിന്ന ശേഷിയുള്ള ഒരു ഉപയോക്താവിന് സ്ക്രീൻ റീഡറുകളും, മാഗ്നിഫയറുകളും പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ വെബ്സൈറ്റ് സന്ദർശിക്കാൻ കഴിയും. ഈ വെബ്സൈറ്റിന്റെ എല്ലാ സന്ദർശകരെയും സഹായിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാനും, ഉപയോഗക്ഷമതയുടെയും, സാർവത്രിക രൂപകൽപ്പനയുടെയും തത്വങ്ങൾ പിന്തുടരാനും മ്യൂസിയം മൃ​ഗശാലാ വകുപ്പ് ലക്ഷ്യമിടുന്നു.