പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിലെ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടി ഡ്രൈവർ ഇല്ലാതെ സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് ദിവസ വാടകയ്ക് വാഹനം നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ ബോട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള 400 KVA, 200 KVA കിർലോസ്ക്കർ ജനറേറ്ററുകളുടെ വർഷിക പരിപാലനം നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്തു കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

ലക്ഷ്യങ്ങള്‍

ലക്ഷ്യങ്ങൾ


  • മ്യൂസിയങ്ങളിലും ഗാലറികളിലും സംരക്ഷിച്ചിരിക്കുന്ന സാംസ്കാരിക പൈതൃകത്തിലൂടെ നമ്മുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും അവബോധവും നൽക്കുക.
  • മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ പുരാവസ്തുക്കളെ അടിസ്ഥാനമാക്കി മ്യൂസിയോളജി, ഐക്കണോഗ്രാപ്പി, ചരിത്രം, ആർക്കിടെക്ചർ തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിന് അവസരങ്ങൾ നൽകുക. പൊതുജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് യുവതലമുറയെ മൃഗശാല വിദ്യാഭ്യാസ പരിപാടികളിലൂടെ വന്യജീവി സംരക്ഷണം പ്രോത്സാഹിപ്പിക്കുക.
  • ഫലപ്രദമായ വന്യജീവി സംരക്ഷണ-പ്രജനന രീതികൾ വികസിപ്പിച്ചെടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രവർത്തിക്കുക
  • വന്യമൃഗങ്ങളെ ആസ്പദമാക്കിയുള്ള അനിമൽ പോഷണം, ഫിസിയോളജി, റീപ്രൊഡക്റ്റീവ് ബയോളജി, ബിഹേവിയറൽ സയൻസ് തുടങ്ങിയ മേഖലകളിൽ ഗവേഷണം സുഗമമാക്കുക.