പുതിയ വാർത്ത

മ്യൂസിയം മൃ​ഗശാല വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലേക്ക് സ്വാ​ഗതം

മ്യൂസിയം മൃ​ഗശാല വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലേക്ക് സ്വാ​ഗതം

ടിക്കറ്റ് എടുക്കാം

നേപ്പിയർ മ്യൂസിയം

നേപ്പിയർ മ്യൂസിയം

നേപ്പിയർ മ്യൂസിയം

തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രം തിരുനാള്‍ മാർത്താണ്ഡ വർമ്മയാണ് 1857 ല്‍ കാഴ്ചബംഗ്ലാവ് സ്ഥാപിച്ചത്. ഭാരതത്തില്‍ ഏറ്റവും പഴക്കമേറിയ കാഴ്ചബംഗ്ലാവുകളില്‍ ഒന്നാണിത്. പ്രദർശന വസ്തുക്കളുടെ എണ്ണം വർധിച്ചപ്പോൾ, സ്ഥലപരിമിതി അനുഭവപ്പെട്ടതിനെ തുടർന്ന് ആ കെട്ടിടം പൊളിച്ചു മാറ്റുകയും പൂർത്തീകരിച്ച പുതിയ കെട്ടിടം ആയില്യം തിരുനാള്‍ മഹാരാജാവ് ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു.
Image
Image
Image
Image
മദ്രാസ് സർക്കാരിന്റെ വാസ്തുശില്പി വിദഗ്ധനായ റോബർട്ട് ചിഷോം ആണ് മനോഹരമായ ഈ സൗധം പടുത്തുയർത്തിയത് . കഴിഞ്ഞ 135 വർഷങ്ങളായി ഈ പ്രധാന ചരിത്രസ്മാരകം ഗോഥിക് കലാവസ്തു ശില്പചാരുതയില്‍ നഗരത്തിന്റെ വിശിഷ്ടമായ അലങ്കരണമായി നിലകൊള്ളുന്നു.
ഇവിടെ 550 പ്രദർശന വസ്തുക്കളുണ്ട്. പുരാതന കലാസാംസ്കാരിക മൂല്യങ്ങളുള്ളവയില്‍ വെള്ളോടിലും കല്ലിലും തീര്ത്ത് ശില്പങ്ങള്‍, തടിയിലും ദന്തത്തിലുമുള്ള ശില്പവേലകള്‍, വിളക്കുകള്‍, തുണിത്തരങ്ങള്‍, കഥകളി രൂപങ്ങള്‍, കരകൗശല വസ്തുക്കള്‍, കോഫ്തഗരി അലങ്കാരപ്പണികള്‍ പരമ്പരാഗതമായ വാദ്യോപകരണങ്ങള്‍, ദക്ഷിണേന്ത്യയിലുള്ള ചേര ചോള പാണ്ഡ്യ കാലഘട്ടത്തിലെ നാണയങ്ങള്‍ എന്നിവ ഉൾപ്പെടുന്നു. ശില്പശാസ്ത്രത്തെ അധികരിച്ചുകൊണ്ടു തീർത്തവ ശിവന്‍, പാർവ്വതി, വിഷ്ണു, ലക്ഷ്മി എന്നീ വെങ്കല പ്രതിമകളുടെ സൗന്ദര്യം അമ്പരിപ്പിക്കുന്നതാണ്. എട്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള കാലയളവില്‍ മധ്യ തിരുവിതാംകൂറില്‍ നിന്നും ലഭിച്ച വിഷ്ണുവിന്റെയ വെങ്കല പ്രതിമയാണ് സംസ്ഥാനത്തുള്ള അതിപുരാതനമായ ശില്പം. പല്ലവ ശൈലി പ്രതിഫലിച്ചു കാണുന്ന ഈ ശില്പമാണ് ശേഖരത്തില്‍ ഏറ്റവും പഴക്കമുള്ളത്. ഒന്നാം ശതകം മുതല്‍ പതിനെട്ടാം ശതകം വരെയുള്ള കാലഘട്ടങ്ങളിലെ രൂപങ്ങളില്‍ ശക്തമായ ദ്രാവിഡ സ്വാധീനം പ്രകടമാണ്. ഗാന്ധാര ശില്പ്പങ്ങള്‍, അഗസ്ത്യന്‍- വിഷ്ണു ശില്പ്പങ്ങള്‍ എന്നിവ ഈ ​ഗണത്തിൽപ്പെടും. പ്രദര്ശനന ശില്പ്പങ്ങളില്‍ ശിവ-ശക്തി പ്രതിമ അനന്യമാണ്. ഓരോ ശില്പത്തെയും ചുറ്റിപ്പറ്റി അനേകം കഥകളുണ്ട്.

ഇവക്കെല്ലാം പുറമെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയായ വേലുത്തമ്പി ദളവ ഉപയോഗിച്ചിരുന്ന വാളും പ്രദർശനത്തിൽപ്പെടും.
വെങ്കല പ്രതിമകള്‍
കേരളീയർക്ക് പണ്ടുമുതൽക്കി ലോഹത്തില്‍ ബിംബങ്ങള്‍ വരയ്ക്കുന്ന വിദ്യ പരിചിതമായിരുന്നു എന്നുള്ള വസ്തുതയാണ് ഇതില്‍ നിന്നും തെളിയുന്നത്. കാലാകാലങ്ങളില്‍ നിലനിന്നിരുന്ന മതപരമായ വിശ്വാസങ്ങൽക്കനനുസൃതമായി ബിംബങ്ങളുടെ രൂപകല്പനകളും വികസിച്ചു. ശിവന്‍, പാർവ്വതി, വിഷ്ണു, ലക്ഷ്മി സങ്കല്പങ്ങൾക്ക്  വെങ്കലത്തിലും വല്ലപ്പോഴും ചെമ്പിലും ശില്പശാസ്ത്രമനുസരിച്ച് മികച്ച മൂർത്തീ ഭാവം നല്‍കിയിരിക്കുകയാണ് ശില്പി എ.ഡി 450 ല്‍ രചിച്ച മത്സ്യ പുരാണത്തില്‍ ലോഹത്തില്‍ ബിംബങ്ങള്‍ വരയ്ക്കുന്ന പ്രക്രിയകളെകുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.

ജീവനക്കാരുടെ ഘടന
പദവി എണ്ണം
സൂപ്രണ്ട് 1
ക്യൂറേറ്റർ 1
ഗൈഡ് ലക്ചറർ 1
ഗ്യാലറി അസിസ്റ്റന്റ് 1
ഗ്യാലറി അറ്റൻഡന്റ് 2
ടിക്കറ്റ് അറ്റൻഡർ 1
ഗാർഡ് 6
സ്വീപ്പർ 2
Image
    • കോമ്പൗണ്ടിന്റെ ഏറ്റവും മുകൾ ഭാഗത്തു സ്ഥിതി ചെയ്യുന്ന പൂന്തോട്ട പരിസരത്തു ആണ് നേപ്പിയർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്
Image
സൂപ്രണ്ട്
ആർട്ട് മ്യൂസിയം,
ഫോൺ നമ്പർ:
ഇ-മെയിൽ: psmanjuart@gmail.com
Image
Image
Image
Image

But I must explain to you how all this mistaken idea of denouncing pleasure and praising pain was born and will give you a complete account of the system and expound the actual teachings of the great explore

Contact Info