ഹോംമൃഗശാല

മൃഗശാല


പ്രസിദ്ധമായ നേപ്പിയര്‍ മ്യൂസിയത്തിന്റെ ഉദ്ഘാടന ശേഷം 1859ല്‍ സ്ഥാപിതമായി. സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. തിരുവനന്തപുരം നഗരഹൃദയത്തില്‍ 36 ഏക്കര്‍ വിസ്തൃതിയില്‍ നല്ല പച്ചപ്പുള്ള പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന മൃഗശാല സമാനതകളില്ലാതെ മനസ്സിനു കുളിര്‍മ്മയേകുന്ന ദൃശ്യവിരുന്നൊരുക്കി വിവിധങ്ങളായ പക്ഷിമൃഗാദികളുടെ സഞ്ചയത്തോടുകൂടി സന്ദര്‍ശകര്‍ക്ക്   പുതിയ ഒരു അനുഭവം പ്രദാനം ചെയ്യുന്നു. മൃഗശാലയില്‍ ഇന്ത്യന്‍ വംശജരും വിദേശവംശജരുമായ 100ലധികം വിവിധ ജാതി പക്ഷിമൃഗാദികളും സസ്യജാലങ്ങളും ഉണ്ട്. സ്വദേശികളും വംശനാശഭീഷണി നേരിടുന്നവയുമായ സിംഹവാലന്‍ കുരങ്ങ്, കരിംകുരങ്ങ്, ഇന്ത്യന്‍ കാണ്ടാമൃഗം, സിംഹം, ബംഗാള്‍ കടുവ, ഇന്ത്യന്‍ കാട്ടുപോത്ത്, വെള്ളക്കടുവ എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.

ആഫ്രിക്കന്‍ പ്രദേശത്തുള്ള നീര്‍ക്കുതിര, വരയന്‍കുതിര, കാട്ടുപോത്ത് എന്നിവയും ഇവിടെ അതിഥികളായി പാര്‍ക്കുന്നു. തെക്കേ അമേരിക്കയില്‍ കണ്ടുവരുന്നതും ഏറ്റവും വലിയ പാമ്പുകളില്‍ പെട്ടതുമായ 'അനാക്കോണ്ട'കള്‍ ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണമാണ്.

 


സസ്തനികള്‍

കുരങ്ങന്മാര്‍

മാര്‍ജ്ജാര വിഭാഗം


സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്, ഹനുമാന്‍ കുരങ്ങ്, റീസസ് കുരങ്ങ്.

സിംഹം, കടുവ, വെള്ളക്കടുവ, പുലി, ജാഗ്വാര്‍, കാട്ടുപൂച്ച.

കുളമ്പുള്ള മൃഗങ്ങള്‍

മറ്റു സസ്തനികള്‍പുള്ളിമാന്‍, മ്ലാവ്, കേഴമാന്‍, പന്നിമാന്‍, സ്വാംപ് ഡീര്‍, ഇന്ത്യന്‍ കാട്ടുപോത്ത്, ആഫ്രിക്കന്‍ കാട്ടുപോത്ത്, കൃഷ്ണ മൃഗം, നീലക്കാള.


ഹിമാലയന്‍ കരടി, പന്നിക്കരടി, ഹിപ്പോപോട്ടാമസ്, കാണ്ടാമൃഗം, മുള്ളന്‍ പന്നി, മലയണ്ണാന്‍.

 

പക്ഷികള്‍

നീര്‍പ്പക്ഷികള്‍: 

തവിച്ചുണ്ടന്‍, ചാരമുണ്ടി, വെളുത്ത ഐബിസ്, പെലിക്കണുകള്‍, കൊക്കുകള്‍ തുടങ്ങിയവ. 

വിദേശപ്പക്ഷികള്‍: 

വിവിധയിനം മക്കാവുകള്‍, കൊക്കാട്ടുകള്‍, അരയന്നങ്ങള്‍, ഒട്ടകപക്ഷി, റിയ, എമു. 
മറ്റു പക്ഷികള്‍:
വിവിധയിനം പരുന്തുകള്‍, കഴുകന്മാര്‍, തത്തകള്‍, ഫെസന്റുകള്‍, മയില്‍, മൂങ്ങകള്‍ തുടങ്ങിയവ

ഉരഗങ്ങള്‍


പാമ്പുകള്‍: 

അനാക്കോണ്ടകള്‍, രാജവെമ്പാല, മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍, പെരുമ്പാമ്പ്, നീര്‍ക്കോലി, കാട്ടു പാമ്പ്, പച്ചിലപ്പാമ്പ്, ചേര. 

 

 


മറ്റു ഉരഗങ്ങള്‍:

കരയാമകള്‍, നക്ഷത്ര ആമ, കണ്ണാടി മുതല, മീന്‍ മുതല, അഴിമുഖ മുതല (മഗ്ഗര്‍).