ഹോംശ്രീചിത്രാ ആര്‍ട്ട് ഗ്യാലറി

ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറി

1935 സെപ്തംബര്‍ 25-o തീയതി തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാളാണ് ഈ ഗ്യാലറി ഉദ്ഘാടനം ചെയ്തത്. കിളിമാനൂര്‍ കൊട്ടാരത്തിലെ ശേഖരങ്ങളില്‍ നിന്നുമുള്ള രാജാരവിവര്‍മ്മ വരച്ച ചിത്രങ്ങളാണ് ആദ്യം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. രാജക്കന്മാരിലെ ചിത്രകാരനും ചിത്രകാരന്മാരിലെ രാജാവുമായിരുന്ന രാജാരവിവര്‍മ്മയുടെ ലോകപ്രശസ്തങ്ങളായ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശകുന്തള, ഹംസദമയന്തി, പാല്‍ക്കാരി, ദ്രൗപദിയും സിംഹികയും, മോഹിനിയും രുഗ്മാംഗദനും, ദാരിദ്ര്യം എന്നിവ ഇവയില്‍ ചിലതാണ്. ദേശീയവും അന്തര്‍ദേശീയവുമായി ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ രാജാരവിവര്‍മ്മ തന്റെ അവസാന ചിത്രമായ മൈസൂര്‍ ഖെദ്ദ വരച്ചുകൊണ്ടിരിക്കുമ്പോഴാണ് ദിവംഗതനായത്. അദ്ദേഹത്തിന്റെ പൂര്‍ത്തിയാക്കാത്ത ഈ ചിത്രവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രാജാരവിവര്‍മ്മയുടേയും കിളിമാനൂര്‍ കൊട്ടാരത്തിലെ മറ്റു രാജകുടുംബാംഗങ്ങളായ രാജാരാജവര്‍മ്മ, സി.രാജരാജവര്‍മ്മ, മംഗളാഭായി തമ്പുരാട്ടി തുടങ്ങിയവരുടേയും ചിത്രങ്ങളും, രജപുത്ര, മുഗള്‍, പേര്‍ഷ്യന്‍, ജപ്പാനീസ്, ബാലി, ടിബറ്റന്‍, സിലോണ്‍ ചിത്രങ്ങളും ഇവിടെയുണ്ട്. അബനീന്ദ്രനാഥ ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍, രവീന്ദ്രനാഥ ടാഗോര്‍, നന്ദലാല്‍ ബോസ്, ദേവീപ്രസാദ് റോയ് ചൌധരി എന്നിവരുടെ ചിത്രങ്ങളുള്‍പ്പെടുന്ന ബംഗാള്‍ സ്കൂള്‍ ചിത്രങ്ങളെ കൂടാതെ ഏതാനും സമകാലീന ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അജന്താ ചുവര്‍ ചിത്രങ്ങളുടെ പകര്‍പ്പുകളും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ചുവര്‍ ചിത്രങ്ങളുടെ പകര്‍പ്പുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രശസ്ത റഷ്യന്‍ ചിത്രകാരന്‍ നിക്കോളാസ് റോറിക്കിന്റേയും അദ്ദേഹത്തിന്റെ മകന്‍ സ്വെറ്റസ്ലോവ് റോറിക്കിന്റേയും പെയിന്റിംഗുകള്‍ വളരെ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്.

ശേഖരങ്ങള്‍

രവി വര്‍മ്മ ചിത്രങ്ങള്‍

ബംഗാള്‍ ചിത്രങ്ങള്‍:

 


നിക്കോളാസ് റോറിച്ച് ആന്റ് സ്വെറ്റോസ്ലാവ് റോറിച്ച്:

മുഗള്‍ ചിത്രങ്ങള്‍:രാജസ്ഥാനി ചിത്രങ്ങള്‍:

ബാലി ചിത്രങ്ങള്‍:തഞ്ചാവൂര്‍ ചിത്രങ്ങള്‍:

ടിബറ്റന്‍ തങ്കാസ്