ഹോംMission & Vision

വിഷന്‍ ആന്‍റ് മിഷന്‍

വിഷന്‍

1.എല്ലാ മനുഷ്യരും ഈ ഭൂമുഖത്തെ ജൈവ വൈവിധ്യങ്ങള്‍ക്ക് മൂല്യം കല്പിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ലോകം വിഭാവനം ചെയ്യുന്നു. അതിനു സഹായിക്കുന്നതിനുള്ളപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമുള്ള ഒരു കേന്ദ്രമായി പ്രവര്‍ത്തിക്കുക.

2.ചരിത്രം, കല, ശാസ്ത്രം, സംസ്കാരം തുടങ്ങിയ മേഖലകളില്‍ വിജ്ഞാനം നല്‍കുന്നതിനും നമ്മുടെ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ഒരു സ്ഥാപനമായി പ്രവര്‍ത്തിക്കുക.

3.കലാ സാംസ്കാരിക മേഖലകളില്‍ ജനങ്ങള്‍ക്ക് സംവദിക്കുന്നതിനും വിജ്ഞാനം, വിനോദം എന്നിവ പ്രദാനം ചെയ്യുന്നതിനുമുള്ള ഒരു സാംസ്കാരിക കേന്ദ്രമായി പ്രവര്‍ത്തിക്കുക.

മിഷന്‍

1.വന്യജീവികളെക്കുറിച്ച് വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് സൗകര്യം ഒരുക്കുന്നു.

2.വംശനാശം നേരിടുന്ന തനതു വന്യജീവികളുടെ സംരക്ഷണത്തില്‍ പങ്കാളികളാവുന്നു.

3.തദ്ദേശീയവും വിദേശീയവുമായ വന്യജീവികളെ സന്ദര്‍ശകര്‍ക്ക് നേരിട്ടു കാണുന്നതിന് അവസരം ഒരുക്കുന്നു.

4.ചരിത്രപരവും കലാപരവും പ്രകൃതിദത്തവുമായി പ്രാധാന്യമുള്ള വസ്തുക്കളെയും ജീവികളേയും ശേഖരിക്കുകയും സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത് അവയെക്കുറിച്ചു വിജ്ഞാനം നല്‍കുന്നു.