ഹോംകെ.സി.എസ്. പണിക്കര്‍ ഗ്യാലറി

കെ.സി.എസ്. പണിക്കര്‍ ഗ്യാലറി

 

മ്യൂസിയം സമുച്ചയത്തിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലൊന്നാണ് കെ.സി.എസ്. പണിക്കര്‍ ഗ്യാലറി. നൂതന ചിത്രകലയുടെ ഉപജ്ഞാതാവ്, പ്രശസ്തനായ കലാദ്ധ്യാപകന്‍, തനതു കലാശൈലിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചിത്രകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വിശിഷ്ട വ്യക്തിയാണ് കെ.സി.എസ്.പണിക്കര്‍. 1968ല്‍ കലാകാരന്മാര്‍ക്ക് ഒരുമിച്ചിരുന്ന് രചന നടത്തുന്നതിനും അവരുടെ സൃഷ്ടികള്‍ വില്‍ക്കുന്നതിനും സഹായകമായി മദ്രാസിലെ ഇഞ്ചമ്പക്കം എന്ന സ്ഥലത്ത് ചോഴമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജ് സ്ഥാപിച്ചു. 

1977ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി.അച്ചുതമേനോന്റെ അഭ്യര്‍ത്ഥന പ്രകാരം കെ.സി.എസ് തന്റെ അമൂല്യ കലാശേഖരമായ 65 ചിത്രങ്ങളും 4 ശില്‍പ്പങ്ങളും കേരളസര്‍ക്കാരിന് നല്കുകുകയും അവ പ്രദര്‍ശിപ്പിക്കുന്നതിനായി മ്യൂസിയം അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. ഈ ചിത്രങ്ങള്‍ 1979 മുതല്‍ കെ.സി.എസ്.പണിക്കര്‍ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.