ഹോംസസ്യശാസ്ത്ര ഉദ്യാനം

സസ്യശാസ്ത്ര ഉദ്യാനം


മ്യൂസിയങ്ങളുടേയും മൃഗശാലകളുടേയും പരിസരം ഉള്‍പ്പെടുന്നതാണ് തിരുവനന്തപുരം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. 1891ല്‍ ലണ്ടനിലെ പ്രസിദ്ധമായ ക്യൂ ഗാര്‍ഡനില്‍ പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞനായ ഇങ്കിള്‍ബി എന്ന ബ്രിട്ടീഷുകാരനാണ് യഥാര്‍ത്ഥത്തില്‍ ഈ സസ്യശാസ്ത്രത്തോട്ടം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്‌.

ഈ തോട്ടത്തില്‍ 200ല്‍പ്പരം ഇനം വൃക്ഷങ്ങള്‍, ആയിരക്കണക്കിനു അലങ്കാര സസ്യങ്ങള്‍, ഓര്‍ക്കിഡുകള്‍, ആന്തൂരിയങ്ങള്‍ മുതലായ ഉള്‍പ്പെടുന്നു. സസ്യങ്ങളെക്കുറിച്ച് വിവിധ പഠനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെ ഫലവത്തായ സൗകര്യം ഒരുക്കുന്നു.